Quantcast

ഇമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി; വികസന പ്രതീക്ഷയിൽ കൊല്ലം തുറമുഖം

വിദേശരാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് തുറമുഖം വഴി നേരിട്ട് കൊല്ലത്ത് എത്താനാകും

MediaOne Logo

Web Desk

  • Published:

    6 July 2024 3:22 AM GMT

Kollam Port
X

കൊല്ലം: ഇമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചതോടെ വികസന പ്രതീക്ഷയി‌ലാണ് കൊല്ലം തുറമുഖം. ആഡംബര കപ്പലുകള്‍ അടക്കമുള്ളവ തുറമുഖത്തില്‍ നങ്കൂരമിടുന്നത് ജില്ലയില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിടുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി നല്‍കിയത്. ടൂറിസം ഉൾപ്പടെയുള്ളവയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.

വിദേശരാജ്യങ്ങളിലെ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് തുറമുഖം വഴി നേരിട്ട് കൊല്ലത്ത് എത്താനാകും. ആഡംബര കപ്പലുകള്‍ അടക്കമുള്ളവയ്ക്ക് ഇവിടെ യാത്രക്കാരെ ഇറക്കാനും കഴിയും. ഇമിഗ്രേഷന്‍ സൗകര്യം ഇല്ലാത്തതിനാലാണ് യാത്രാ കപ്പലുകള്‍ക്ക് ഇതുവരെ തുറമുഖത്ത് അടുക്കാന്‍ കഴിയാതിരുന്നത്. ഇനി യാത്രാ ആവശ്യങ്ങള്‍ക്കൊപ്പം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവസരവും തുറമുഖത്തിന് ലഭിക്കും.

TAGS :

Next Story