Quantcast

പെരും മഴ: ബാണാസുരസാഗർ അണക്കെട്ട് നാളെ തുറക്കും, കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്

മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-07-29 14:36:13.0

Published:

29 July 2024 2:35 PM GMT

Perum rains: Banasurasagar dam to open tomorrow, Kakkayam dam on orange alert, latest news malayalam പെരും മഴ: ബാണാസുരസാഗർ അണക്കെട്ട് നാളെ തുറക്കും, കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്
X

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായ വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ട് തുറക്കും. നാളെ രാവിലെ 8.00 നാണ് ഷട്ടറുകൾ തുറക്കുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുക്ക. മഴ കനത്തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്ന് 756.62 മീറ്ററിലെത്തി. ഇതിനേ തുടർന്ന് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 757.50 മീറ്ററിൽ എത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഏതു സമയത്തും ഡാമിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്.

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ഒളവട്ടൂർ തടത്തിൽ പറമ്പയിലെ സ്കൂളിന്റെ 20 മീറ്ററോളം വരുന്ന ചുറ്റുമതിലാണ് കനത്ത മഴയിൽ തകർന്നത്. സ്കൂൾ വിടുന്നതിന് പത്ത് മിനുട്ട് മുമ്പ് മതിൽ തകർന്നത് വലിയ പരിഭ്രാന്തി പരത്തി. ആർക്കും പരിക്കില്ല.

കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിൽ പാണ്ടികശാലയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായി. ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ പോകാൻ നിർമിച്ച സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനെ തുടർന്ന് കുറ്റിപ്പുറത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. കഴിഞ്ഞദിവസം രാത്രിയും പ്രദേശത്ത് മണ്ണിടിഞ്ഞതായി നാട്ടുകാർ പറഞ്ഞു.

TAGS :

Next Story