Quantcast

കൃഷി വകുപ്പ് ജീവനക്കാരെ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പെരുവയല്‍ ഗ്രാമപഞ്ചായത്ത്

വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ യോഗം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-01-07 02:38:20.0

Published:

7 Jan 2022 2:30 AM GMT

കൃഷി വകുപ്പ് ജീവനക്കാരെ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പെരുവയല്‍ ഗ്രാമപഞ്ചായത്ത്
X

കൃഷി വകുപ്പ് ജീവനക്കാരെ കാര്‍ഷികേതര സേവനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്ത് . കേരള പഞ്ചായത്ത് രാജ് നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന കൃഷി വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം.

കൃഷി വകുപ്പ് ഫീല്‍ഡ് ജീവനക്കാരെ കാര്‍ഷികേതര പ്രവർത്തനങ്ങള്‍ക്ക് വിട്ടുനല്‍കുന്നത് വിലക്കി കൊണ്ടുള്ളതായിരുന്നു നവംബര്‍ 11ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് . ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് ജീവനക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ചു നല്‍കുന്ന സുപ്രധാന ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കൃഷി വകുപ്പ് ജീവനക്കാര്‍ ഇതേ വരെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്.

വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ യോഗം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. വിഷയം തദ്ദേശ സ്വയംഭരണ വകുപ്പും കൃഷി വകുപ്പും തമ്മിലുള്ള നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. കൃഷി വകുപ്പ് ജീവനക്കാരുടെ നിസ്സഹകരണം മൂലം ഇതിനകം പൂര്‍ത്തികരിക്കേണ്ടിയിരുന്ന ലൈഫ് സര്‍വ്വെ അതിദരിദ്ര സര്‍വ്വേ തുടങ്ങിയവ പാതിവഴിയിലാണ്.

TAGS :

Next Story