Quantcast

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2021-06-17 08:51:49.0

Published:

17 Jun 2021 6:12 AM GMT

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി
X

ലക്ഷദ്വീപിലെ ഭരണപരിഷ്കാര നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് എല്‍.പി ഭാട്യ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കരങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും വിശദീകരണം ആരാഞ്ഞ് കത്തയച്ചു.

ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.

TAGS :

Next Story