ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ ഹരജി
ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റിയാണ് സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തത്
ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി ഭരണഘടനാവിരുദ്ധവും മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പാലോളി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് 2008ൽ മുസ്ലിം സമുദായത്തിനു മാത്രമായി പ്രത്യേക സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്. സ്‌കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ ബാധകമാക്കണമെന്ന് വിധിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എസ്. മണികുമാർ, ഷാജി പി. ചാലി എന്നിവർ അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്.
അഡ്വ. അമീൻ ഹസ്സൻ, അഡ്വ. ജെയ്‌മോൻ ആൻഡ്രൂസ് എന്നിവർ മുഖേനയാണ് സോളിഡാരിറ്റി ഹരജി ഫയൽ ചെയ്തത്. കേരളത്തിൽ നടപ്പാക്കിയ സ്‌കോളർഷിപ്പ് അടക്കമുള്ള പദ്ധതികൾ മുഴുവൻ ന്യൂനപക്ഷ സമുദായങ്ങൾക്കും ലഭ്യമാക്കണമെന്ന വിധി ഭരണഘടനാവിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് ഹരജിയിൽ പറയുന്നു.
Summary: Petition filed in the supreme court against the high court verdict on minority scholarship
Adjust Story Font
16