Quantcast

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി

വർഷം 80 കോടിയിലധികം രൂപ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുവെന്നും ഇത് അധിക ബാധ്യത വരുത്തുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2022-03-04 10:30:15.0

Published:

4 March 2022 10:23 AM GMT

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി
X

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ റദ്ദാക്കണമെന്നും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് ഹരജി നൽകിയത്. വർഷം 80 കോടിയിലധികം രൂപ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുവെന്നും ഇത് അധിക ബാധ്യത വരുത്തുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പേഴ്‌സണൽ സ്റ്റാഫുകൾക്ക് കുടുംബ പെൻഷനടക്കം നൽകുന്നത് ഭരണഘടനാവിരുദ്ധമെന്നും ഹരജിയിൽ പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാർ തമ്മിൽ തർക്കം നിലനിൽക്കേയാണ് ഹരജി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇവർക്ക് പെൻഷൻ നൽകുന്നത് ഖജനാവിൽ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിർക്കുന്നതെന്നും ഗവർണർ പറഞ്ഞു.

എന്നാൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ്‌ സി.പി.എം തീരുമാനം. ഗവർണർ നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാൻ നേതൃതലത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സി.പി.ഐ യുടെ പിന്തുണയും സി.പി.എമ്മിനുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകാൻ പാടില്ലെന്നാണ് ഗവർണറുടെ നിലപാട്.അതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് വരെ ഗവർണർ പറഞ്ഞ് കഴിഞ്ഞു.എന്നാൽ ഇക്കാര്യത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ പ്രവർത്തിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ. ന്നാൽ അത് പരസ്യമായി പറയാൻ പാർട്ടി തയ്യാറല്ല. ഗവർണറുമായി നേരിട്ടുള്ളേ പോരിന് നിൽക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. മൃദു സമീപനത്തിൽ പ്രതിപക്ഷം നിയമസഭയിൽ വിമർശനമുയർത്തിയിൽ അതിന് അവിടെ മറുപടി നൽകാനാണ് നീക്കം. ഗവർണർ ലോകായുക്ത വിഷയങ്ങളിൽ സി.പി.ഐ എതിർപ്പ് ഉയർത്തുന്നുണ്ടെങ്കിലും പെൻഷൻ വിഷയത്തിൽ സി.പി.എമ്മിന് സി.പി .ഐ യുടെ പിന്തുണയുണ്ട്. പ്രതിപക്ഷവും അതിനെ എതിർക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.


Petition in the High Court seeking cancellation of pensions for personal staff of ministers and declaration unconstitutional.

TAGS :

Next Story