റിപ്പോർട്ട് അഞ്ച് വർഷം പൂഴ്ത്തിയതിൽ ഗൂഢാലോചന; ഹേമ കമ്മിറ്റി റിപ്പോർട്ട് സിബിഐ അന്വേഷിക്കണം: സുപ്രിംകോടതിയിൽ ഹരജി
സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ആണ് ഹരജി സമർപ്പിച്ചത്
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സർക്കാർ അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നും ഹരജിയില്‍ പറയുന്നു.
സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ആണ് ഹരജി സമർപ്പിച്ചത്.
സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.
അതേസമയം ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്‍കിയില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
Adjust Story Font
16