ഇരുട്ടടി തുടരുന്നു; ഇന്ധനവിലയില്‍ വര്‍ധനവ്
ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്.
അതേസമയം ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയിൽ സർക്കാർ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതായിരിക്കും പ്രതിപക്ഷത്തിന്‍റെ ആയുധം. പാചക വാതക വിലവർധനവിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ്ര ക്ഷണിക്കലും സഭയിലുണ്ടാകും.
Next Story
Adjust Story Font
16