പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധന
പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.57 പൈസയും ഡീസൽ 98.90 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 105.10 പൈസയും ഡീസലിന് 98.74 പെസയുമായി. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വർധിച്ചത്.
Next Story
Adjust Story Font
16