Quantcast

എറണാകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിർത്തി കവർച്ച

ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    30 May 2022 10:14 AM GMT

എറണാകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിർത്തി കവർച്ച
X

കൊച്ചി: എറണാകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിർത്തി കവർച്ച. നഗരത്തിലെ ബാനർജി റോഡിലുള്ള കോട്ടൂർ ഫ്യൂവൽസ് പെട്രോൾ പമ്പിലാണ് ജീവനക്കാരനുനേരെ ആക്രമണം. ബൈക്കിലെത്തിയയാളാണ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവർന്നത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. റോഡിൽ നല്ല തിരക്കുള്ള സമയത്താണ് മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. തുടർന്ന് ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടി രക്ഷപ്പെടുകയായിരുന്നു.

ജീവനക്കാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന 5,000ത്തോളം രൂപയാണ് അക്രമി തട്ടിയെടുത്തത്. സംഭവസമയത്ത് ഈ ജീവനക്കാരന്‍ മാത്രമായിരുന്നു പമ്പിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Summary: A petrol pump employee was robbed after threatening him with a knife in Ernakulam

TAGS :

Next Story