Quantcast

പെട്രോള്‍ വാങ്ങി നല്‍കിയില്ല; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ചെറിയന്നൂർ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. സംഭവത്തിൽ വർക്കല സ്വദേശി അസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    31 May 2023 5:17 AM

Published:

31 May 2023 5:10 AM

Petrol was not bought and given; Attempt to stab Yuan
X

തിരുവനന്തപുരം: ചെറിയന്നൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പെട്രോൾ വാങ്ങി നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കുത്തിയത്. ചെറിയന്നൂർ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. സംഭവത്തിൽ വർക്കല സ്വദേശി അസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പരിക്കേറ്റ കൈലാശ് നാഥും സുഹൃത്ത് അജിനും ബൈക്കിൽ സഞ്ചരിക്കവേയാണ് അജിനിന്റെ സുഹൃത്തായ പ്രതി ഇവരെ തടഞ്ഞു നിർത്തുന്നത്.

പിന്നീട് തന്റെ വാഹനത്തിന്റെ പെട്രോൾ തീർന്നുവെന്നും തനിക്ക് പെട്രോൾ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ ഇവർ ബൈക്ക് മുന്നോട്ടെടുത്തപ്പോൾ അസീം കയ്യിലുണ്ടായിരുന്ന പേന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈലാശ് നാഥിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കത്തി തലയിൽ തുളച്ചുകയറി. പിന്നീട് ആശുപത്രിയിൽ എത്തിയാണ് കത്തി പുറത്തെടുത്തത്. ഇപ്പോഴും കൈലാശ് നാഥിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

TAGS :

Next Story