Quantcast

പേട്ട കൊലപാതകം; മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിന്റെ കുടുംബം

മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസിൽ ലാലുവിന്റെ മൊഴി

MediaOne Logo

Web Desk

  • Updated:

    2021-12-30 09:08:51.0

Published:

30 Dec 2021 9:02 AM GMT

പേട്ട കൊലപാതകം; മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിന്റെ കുടുംബം
X

തിരുവനന്തപുരം പേട്ടയിൽ കുത്തേറ്റ് മരിച്ച അനീഷിനെ പ്രതി ലാലൻ മനപ്പൂർവ്വം വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് കുടുംബം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും മീഡിയവണിനോട് പറഞ്ഞു. ലാലന്റെ വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അനീഷ് ആ വീട്ടിൽ പോകാറുണ്ടായിരുന്നു. അനീഷിനെ വിളിച്ചതിന് ഫോൺ രേഖകൾ തെളിവായുണ്ടെന്നും പെൺകുട്ടിയുമായും അമ്മയുമായും ഏറെ നാളത്തെ പരിചയമുണ്ടെന്നും അനീഷിന്റെ അച്ഛനും അമ്മയും വ്യക്തമാക്കി.

ഇന്നലെ പുലർച്ചയ്ക്കാണ് അനീഷ് ജോർജ് കൊല്ലപ്പെടുന്നത്്. ലാലന്റെ കുടുംബവുമായി നേരത്തെ ബന്ധമുണ്ട്. അറിയാതെയാണ് അനീഷിനെ കൊല്ലപ്പെടുത്തിയതെന്ന ലാലന്റെ വാദം വിശ്വാസ യോഗ്യമല്ല എന്നാണ് അനീഷിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ലാലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസിൽ ലാലുവിന്റെ മൊഴി.

കുളിമുറിയിൽ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടർന്ന് പൊലീസ് എത്തിയാണ് വീട്ടിൽ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. പേട്ട സി.ഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. മരിച്ച ആളും അടുത്തടുത്ത് താമസിക്കുന്നവരാണ്. പ്രതിക്ക് അനീഷിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അനീഷ് എങ്ങനെ വീട്ടിൽ എത്തിപ്പെട്ടു എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പുലർച്ചെ പൊലീസ് എത്തി അറിയിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാർ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട അനീഷ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story