കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ച് പി.ജി ഡോക്ടര്‍മാരുടെ സമരം
അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചു
പി.ജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ചാണ് സമരം. ജൂനിയർ റസിഡന്‍റുമാരെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് പരാതി.
അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പി.ജി ഡോക്ടർമാർ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരിലായിരുന്നു പുറത്താക്കല്‍.
തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ചു. അതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പുസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.
Adjust Story Font
16