'അജിത് കുമാറിനെ തൊടാൻ പോലും പിണറായി വിജയന് സാധിക്കില്ല'; പി.വി അൻവർ
'ആർഎസ്എസ് നേതാക്കൾ പറയാൻ മടിക്കുന്നത് ഇവിടത്തെ സിപിഎം നേതാക്കൾ പറയുന്നു'; പി.വി അൻവർ
മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിനെ തൊടാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കില്ലെന്ന് നിലമ്പൂർ എംഎൽഎ പി.വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ.
അജിത് കുമാറിനെതിരായ കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായി അന്വേഷിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ അൻവർ -അന്വേഷണം സത്യസന്ധമായല്ല നടക്കുന്നതെന്നും, അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വെള്ള അജിത് കുമാറിനെ വെള്ളപൂശുന്നതാകുമെന്നും കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കലിൽ സർക്കാർ, വാദിയെ പ്രതിയാക്കാൻ ശ്രമിക്കുകയാണ്. പിണറായിക്ക് ഇരിക്കുന്ന കസേരയെ പോലും വിശ്വാസമില്ല, ആർഎസ്എസ് നേതാക്കൾ പറയാൻ മടിക്കുന്നത് ഇവിടെ സിപിഎം നേതാക്കൾ പറയുന്നുവെന്നും അൻവർ പറഞ്ഞു.
അജിത് കുമാർ വിഷയത്തിൽ ഉൾപ്പടെ കെ.ടി ജലീൽ കുറേ വീമ്പിറക്കിയിരുന്നുവെന്നും ഇപ്പോൾ ജലീലിന് മറുപടിയില്ലെന്നും അൻവർ പറഞ്ഞു.
വിജയരാഘവന്റെ പ്രസ്താവനയിൽ കെ.ടി ജലീലും വി. അബ്ദുറഹ്മാനും പി.ടി.എ റഹീമും ഒന്നും മിണ്ടുന്നില്ല. പറഞ്ഞത് ശരിയായില്ല എന്ന് പറയാൻ പോലും ഇവർ തയ്യാറായില്ല എന്നും അൻവർ പറഞ്ഞു.
എം.ആർ അജിത് കുമാറിന് നൽകിയ പ്രൊമോഷൻ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച പി.വി. അൻവർ പറഞ്ഞിരുന്നു. 'എം.ആർ അജിത് കുമാറിനെ DGPയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണ്. കേരളത്തിന്റെ ചരിത്രത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തിയും ഇതുവരെ പൊലീസ് തലപ്പത്തെത്തിയിട്ടില്ല. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ എന്ന് കാലം തെളിയിച്ചതാണെന്നും അന്ന് അൻവർ പറഞ്ഞു.
വാർത്ത കാണാം-
Adjust Story Font
16