ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കും; സുധാകരന് ഇനി മറുപടിയില്ലെന്ന് മുഖ്യമന്ത്രി
സുധാകരനുമായി ഇനി പോരിനില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി എ.വിജയരാഘവനും വ്യക്തമാക്കിയിരുന്നു.
ബ്രണ്ണന്‍ കോളേജില്‍ വെച്ച് നടന്ന സംഭവങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ലെന്ന് മുഖ്യമന്ത്രി. സുധാകരന്റെ വിശദീകരണം എല്ലാവരും കേട്ടു. അതില്‍ ഇനി മറുപടിയില്ല. താന്‍ ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയ നേതാവിന്റെ പേര് പറയില്ലെന്ന് താന്‍ പറഞ്ഞതാണ്. അതില്‍ മാറ്റമില്ല. സുധാകരന്റെ വിശദീകരണം വന്ന സ്ഥിതിക്ക് ആ വിഷയത്തില്‍ ഇനി ചര്‍ച്ച തുടരാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുധാകരനുമായി ഇനി പോരിനില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി എ.വിജയരാഘവനും വ്യക്തമാക്കിയിരുന്നു.
Next Story
Adjust Story Font
16