Quantcast

'നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ല'; കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് എന്നായിരുന്നു നിതേഷ് റാണയുടെ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2024-12-31 08:45:15.0

Published:

31 Dec 2024 6:02 AM GMT

Pinarayi against Maharashtra minister who called Kerala as mini Pakisthan
X

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് എന്നായിരുന്നു നിതേഷ് റാണയുടെ പരാമർശം. തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് രണ്ടുപേരും വിജയിച്ചത് എന്നും മന്ത്രി ആരോപിച്ചിരുന്നു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story