പിണറായി വിജയനെത്തി; സത്യപ്രതിജ്ഞ അല്പസമയത്തിനകം
ചരിത്രം തിരുത്തിയെഴുതി തുടർഭരണം നേടിയ ഇടതുമുന്നണിസർക്കാർ പിണറായി വിജയൻറെ നേതൃത്വത്തിൽ അല്പസമയത്തിനകം അധികാരമേറും. വൈകീട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ പന്തലിലാണ് ചടങ്ങ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി. കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രേട്ടറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും . ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങി.
17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. സത്യപ്രതിജ്ഞക്ക് പിന്നാെല ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ചൊവ്വാഴ്ച ഇടതുമുന്നണി പാർലമെൻററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. അദ്ദേഹം ഗവർണറെ സന്ദർശിച്ചതിന് പിന്നാെല കീഴ്വഴക്കമനുസരിച്ച് സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.
നന്ദിയറിയിച്ച് യെച്ചൂരി
എൽ.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത കേരള ജനതക്ക് നന്ദിയറിയിച്ച് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Adjust Story Font
16