Quantcast

സ്വപ്‌നയുടെ 164 സ്റ്റേറ്റ്‌മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി

എൽഡിഎഫ് തീർന്നു എന്ന് കരുതിയാണ് പലരുമിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിന് 99 സീറ്റ് നൽകുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    27 Jun 2022 7:36 AM GMT

സ്വപ്‌നയുടെ 164 സ്റ്റേറ്റ്‌മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
X

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ 164 സ്റ്റേറ്റ്‌മെന്റിൽ നിയമനടപടി സ്വീകരിക്കണോ എന്ന് താൻ ആലോചിച്ചോളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും അപകീർത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷം ഇതേ ആരോപണങ്ങൾവെച്ച് പലതും കെട്ടിപ്പൊക്കാൻ ശ്രമിച്ചതാണ്. കേന്ദ്ര ഏജൻസികൾ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. എൽഡിഎഫ് തീർന്നു എന്ന് കരുതിയാണ് അന്ന് പലരുമിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിന് 99 സീറ്റ് നൽകുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിരിയാണിച്ചെമ്പ് പോലുള്ള ആരോപണങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി മാധ്യമപ്രവർത്തകർക്കുണ്ട് എന്നാണ് താൻ കരുതുന്നത്. എന്നാൽ മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ചിലർ അതങ്ങ് അടിച്ചുവിടാമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളോടും നേരത്തെ തന്നെ പ്രതികരിച്ചതാണ്. അതിനെക്കുറിച്ച് ഇടക്കിടെ പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story