പി. ശശിയുടെ പ്രവർത്തനം മാതൃകാപരം; ആരോപണങ്ങൾ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി
പി. ശശിക്കെതിരെ ഒരു അന്വേഷണവും ഉണ്ടാവില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.
തിരുവനന്തപുരം: പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയാണ് ശശിയെ തന്റെ ഓഫീസിൽ നിയമിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. അൻവറോ മറ്റാരെങ്കിലും നൽകുന്ന പരാതിയിൽ അതുപോലെ നടപടിയെടുക്കാനല്ല പി. ശശി അവിടെയിരിക്കുന്നത്. നിയപരമായ നടപടികളാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പി. ശശിക്കെതിരെ ഒരു അന്വേഷണവും ഉണ്ടാവില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.
പി.വി അൻവറിനെ പൂർണമായും തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എഡിജിപി എം.ആർ അജിത്കുമാറിനെയും ഉടൻ മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഔദ്യോഗിക ആവശ്യത്തിനല്ലെങ്കിൽ മാത്രമേ നടപടിയുണ്ടാവൂ. പി.വി അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടി നേതൃത്വത്തെയോ മുഖ്യമന്ത്രിയെന്ന നിലയിൽ തന്നെയോ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. മാധ്യമങ്ങളിലൂടെ കാര്യങ്ങൾ പറയുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16