മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പേടി വേണ്ടെന്ന് മുഖ്യമന്ത്രി
സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും നടക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്.
കോവിഡിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഇത് പലതവണ പറഞ്ഞതാണ്. എന്നിട്ടും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും നടക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്. രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ സെന്‍സേഷണലായ വാര്‍ത്തകളുടെ പിറകെ പോവരുത്. കോവിഡ് സംബന്ധിച്ച വാര്‍ത്തകളില്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16