Quantcast

സി.എ.എ,എന്‍.ഐ.എ ഭേദഗതി നിയമമടക്കം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, ലീഗ് എം.പിമാർ ഒന്നും ചെയ്തില്ല; മുഖ്യമന്ത്രി

കെജ്‌രിവാളിലേക്ക് ഇ.ഡി എത്താൻ കാരണം കോൺഗ്രസാണെന്നും പിണറായി വിജയന്‍

MediaOne Logo

Web Desk

  • Published:

    2 April 2024 7:42 AM GMT

Pinarayi Vijayan, Congress ,muslim league,latest malayalam news,മുഖ്യമന്ത്രി പിണറായി വിജയന്‍,സിഎ.എ,അരവിന്ദ് കെജ്‍രിവാള്‍,ഇ.ഡി നടപടി
X

മലപ്പുറം: സി.എ.എ, എന്‍.ഐ.എ ഭേദഗതി നിയമമടക്കം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, ലീഗ് എം.പിമാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറം പെരിന്തൽമണ്ണയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ റാലി ബി.ജെപിക്ക് താക്കീതായി മാറി. കോൺഗ്രസിനും ഈ റാലി പാഠമായി മാറി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന് നേരെയും നടപടി ഉണ്ടായി. കോൺഗ്രസ്‌ ഇതര പാർട്ടികൾക്കെതിരായി കേന്ദ്രം നടപടി സ്വീകരിച്ചപ്പോൾ ആ ഏജൻസിക്ക് ഒപ്പം നിൽക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്. കേന്ദ്ര ഏജൻസികൾ എടുത്ത നടപടി പോരാ കൂടുതൽ നടപടി വേണം എന്നാണ് കോൺഗ്രസ്‌ നിലപാട് എടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കെജ്‌രിവാൾ. കെജ്‌രിവാളിലേക്ക് ഇ.ഡി എത്താൻ കാരണം കോൺഗ്രസാണ്'. അദ്ദേഹം പറഞ്ഞു.

'മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ എന്ത് കൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ്‌ ചോദിച്ചത്. ഇപ്പോഴെങ്കിലും ഡൽഹിയിലെ റാലി പോലെയുള്ള പരിപാടിയിൽ പങ്കെടുത്തത് നന്നായി. പക്ഷേ മുമ്പ് എടുത്ത സമീപനം തെറ്റായി ഇന്ന് അവർ പറയണമായിരുന്നു. ഇതിൽ നിന്നൊക്കെ അനുഭവ പാഠം ഉൾക്കൊണ്ടാൽ കോൺഗ്രസിന് നല്ലത്. കോൺഗ്രസ് നയവും നിലപാടുകളും ഇ.ഡിക്ക് കാര്യങ്ങൾ എളുപ്പമാക്കി'.. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പൗരത്വ വിഷയത്തിൽ സിപിഎം പറഞ്ഞതെല്ലാം വെറും വർത്തമാനം മാത്രമാണെന്നത് ഒരൊറ്റ കോടതി വിധിയിലൂടെ വ്യക്തമായെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിപ്രതികരിച്ചു.


TAGS :

Next Story