കിറ്റ് എന്ന് കേട്ടാൽ പേടിക്കുന്ന ചിലരുണ്ട്, കിറ്റ് എന്ന് പറഞ്ഞാലേ അവർക്ക് ഭയമാണ്; പിണറായി വിജയൻ
കാർഷിക വിലത്തകർച്ചയിലും കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ സമീപനങ്ങളിലും ഊന്നിയാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.
പിണറായി വിജയൻ
കോട്ടയം: റബ്ബർ വിലത്തകർച്ചയും കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ സമീപനവും ചൂണ്ടിക്കാട്ടി പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട പ്രചാരണം നടന്നു. കേരളത്തെ ഞെരുക്കുന്ന കേന്ദ്രസർക്കാരിനെ യു.ഡി.എഫ് പിന്തുണക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കിറ്റ് എന്ന് കേട്ടാൽ പേടിക്കുന്ന ചിലരുണ്ട്. കിറ്റ് എന്ന് പറഞ്ഞാലേ അവർക്ക് ഭയമാണ് മുഖ്യമന്ത്രി പരിഹസിച്ചു.
ഒന്നാംഘട്ട പ്രചാരണത്തില്‍ സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി ഇന്ന് ഊന്നിയത് കാർഷിക വിലത്തകർച്ചയിലും കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ സമീപനങ്ങളിലായിരുന്നു. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാറാണ് റബ്ബർ അടക്കമുള്ള കാർഷിക മേഖല തകരാന്‍ കാരണമെന്ന് കൂരോപ്പടയിലെ റാലിയില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓണക്കിറ്റ് രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ വിമർശിച്ച മുഖ്യമന്ത്രി കിറ്റ് എന്ന് കേട്ടാല്‍ ചലർക്ക് ഭയമാണെന്നും പരിഹസിച്ചു. സതിയമ്മയെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് കേസ് അധികാര ദുർവിനിയോഗമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആരോപിച്ചു.
Adjust Story Font
16