Quantcast

ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ; പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

MediaOne Logo

Web Desk

  • Updated:

    2023-08-24 16:36:17.0

Published:

24 Aug 2023 4:20 PM GMT

pinarayi vijayan and R. Praggnanandhaa
X

പിണറായി വിജയൻ, രമേശ്ബാബു പ്രഗ്നാനന്ദ

തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയതിനാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേ​ഹം അഭിന്ദനം നേർന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയ ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. നോർവീജിയൻ ഇതിഹാസ താരം മാഗ്നസ് കാൾസണോട് ആദ്യ രണ്ട് റൗണ്ട് പൊരുതിനിന്ന പ്രഗ്‌നാനന്ദ ടൈ ബ്രേക്കറിൽ പൊരുതി തോൽക്കുകയായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെലെത്തിയ പ്രഗ്‌നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ആദ്യമായി ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ മാഗ്നസ് കാൾസണും അഭിനന്ദനങ്ങൾ.


TAGS :

Next Story