Quantcast

'ബങ്കറിലുള്ളവര്‍ക്ക് അടിയന്തരമായി വെള്ളവും ഭക്ഷണവും എത്തിക്കണം'; പിണറായി വിജയൻ-ജയശങ്കര്‍ ചർച്ച

അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-02-27 10:46:40.0

Published:

27 Feb 2022 10:44 AM GMT

ബങ്കറിലുള്ളവര്‍ക്ക് അടിയന്തരമായി വെള്ളവും ഭക്ഷണവും എത്തിക്കണം; പിണറായി വിജയൻ-ജയശങ്കര്‍ ചർച്ച
X

യുക്രൈനിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. അതുവരെ അവിടെ കുടുങ്ങിയിരിക്കുന്നവര്‍ക്കുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാര്‍ വഴി ഉറപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നടന്ന് പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി ഉന്നയിച്ചു. ഇത്തരം പ്രവണത പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അതിർത്തിയിലേക്കയക്കാന്‍ എംബസി തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രിയോട് പിണറായി വിജയൻ ആവശ്യപ്പെട്ടു.

TAGS :

Next Story