Quantcast

'പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ല'; എൻ.കെ പ്രേമചന്ദ്രൻ എംപി

''മുസ്‌ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നത്''

MediaOne Logo

Web Desk

  • Published:

    18 March 2025 6:28 AM

പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ല; എൻ.കെ പ്രേമചന്ദ്രൻ എംപി
X

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി.

കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു. പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഗ്പൂരിൽ നടന്നതുപോലെ കേരളത്തിൽ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് നല്ല മാർക്കറ്റുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് സിപിഎം അടക്കം അതിനെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കുന്നത്, അല്ലാതെ പി.സി ജോർജിനെ ഭയന്നിട്ടില്ല, അതുണ്ടാകണമെന്ന് സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

അതേസമയം നാഗ്പൂരിലെ സംഘർഷം നിർഭാഗ്യകരമാണെന്നും മതമൈത്രിയെ തകർക്കാനുള്ള ശ്രമം രാജ്യത്തിന് അപകടകരമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

Watch Video Report


TAGS :

Next Story