Quantcast

കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണം: മുഖ്യമന്ത്രി

അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകുമ്പോൾ റോഡിന്റെ ഭംഗി കണ്ട് ആളുകൾ സംസ്ഥാന സർക്കാരിനെ പ്രശംസിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Jun 2023 2:17 AM GMT

Pinarayi vijayan newyork speech
X

ന്യൂയോർക്ക്: കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹൈവേ വികസനവും ഗെയിൽ പൈപ്പ്‌ലൈനും യാഥാർഥ്യമാക്കി. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലെന്നും വാഗ്ദാനം നടപ്പാക്കിയതുകൊണ്ടാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി ന്യൂയോർക്കിൽ പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായി ടൈംസ്‌ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ജനപങ്കാളിത്തമാണ് സമ്മേളനത്തിലുണ്ടായിരുന്നത്.

2016-ന് കേരളത്തിൽ വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ല എന്ന ചിന്തയായിരുന്നു ജനങ്ങൾക്ക്. എന്നാൽ ഇടതുപക്ഷ സർക്കാർ വന്ന ശേഷം അത് മാറി. വ്യാവസായിക സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 64,006 കുടുംബങ്ങൾ പരമ ദരിദ്ര കുടുംബങ്ങളുണ്ട്. 2025 നവംബർ ഒന്നിനകം ഇവരെ അതിൽനിന്ന് മോചിപ്പിക്കും. അങ്ങനെ പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story