'കടക്ക് പുറത്തെന്ന് പറഞ്ഞില്ല, പിണറായിയുമായി ഫ്‌ളാറ്റിൽ ചർച്ച നടത്തി'; ദല്ലാൾ നന്ദകുമാർ
തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു
കൊച്ചി: പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് ദല്ലാൾ ടി.ജി നന്ദകുമാർ. സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയുമാണെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാൻ നന്ദകുമാർ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് നന്ദകുമാർ പറയുന്നത്.
കേരള ഹൗസിൽ വെച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. വിഎസിന്റെ റൂമിന് പകരം അദ്ദേഹത്തിന്റെ റൂമിലാണ് കയറിയത്. നിങ്ങൾ എന്താണ് കാണിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. എ.കെ.ജി സെന്ററിനടത്തുള്ള ഫ്‌ളാറ്റിൽ വെച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു.
'2016 ന് മുൻപ് തന്നെ പിണറായി വിജയനുമായി അകൽച്ചയിലായി. പരാതിക്കാരിയോടൊപ്പം മുഖ്യമന്ത്രിയെ ചെന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയനെ കണ്ടിട്ടില്ല. കത്ത് പ്രസിദ്ധീകരിച്ച ശേഷവും മുഖ്യമന്ത്രിയെ കണ്ടിട്ടില്ല'. കത്തിനെ കുറിച്ച് മറ്റ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
'കത്ത് സംഘടിപ്പിക്കാൻ വിഎസാണ് പറഞ്ഞത്. ശരണ്യമനോജിനെ ബന്ധപ്പെടാൻ വി എസ് പറഞ്ഞിരുന്നില്ല. സ്വമേധയാ ആണ് ശരണ്യമനോജിനെ ബന്ധപ്പെട്ടത്..' നന്ദകുമാര്‍ പറഞ്ഞു.
Adjust Story Font
16