Quantcast

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ ശ്രമം: മുഖ്യമന്ത്രി

"ഇതിനായി ചിലര്‍ തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകുന്നുണ്ട്.ഇത്തരക്കാരെ പൊതു സമൂഹം തിരിച്ചറിയണം"

MediaOne Logo

Web Desk

  • Updated:

    2021-12-28 14:31:43.0

Published:

28 Dec 2021 12:53 PM GMT

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ ശ്രമം: മുഖ്യമന്ത്രി
X

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇതിനായി ചിലര്‍ തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകുന്നുണ്ട്. ഇത്തരക്കാരെ പൊതു സമൂഹം തിരിച്ചറിയണം.മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ ഗുണങ്ങൾ വിശദീകരിക്കുന്ന വീഡിയോ മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളത്തിൻ്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം. നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിൻ്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിൻ്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം.

TAGS :

Next Story