Quantcast

ചെസ്സിലും കരുനീക്കി പിണറായി: ചതുരംഗ കളത്തിൽ ക്യൂബൻ താരവുമായി നേർക്കുനേർ

മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനത്തിലുണ്ടായ ധാരണ പ്രകാരമാണ് ചെ ഇൻറർനാഷണൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    16 Nov 2023 10:05 AM GMT

Pinarayi Vijayan playing chess with a Cuban player
X

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ കരുനീക്കം മാത്രമല്ല കേരളത്തിന്റെ ക്യാപ്റ്റന് വശം. ചതുരംഗ കളത്തിലെ കരുക്കളേയും മിന്നൽ വേഗത്തിൽ നീക്കാനറിയാം പിണറായി വിജയന്. സംസ്ഥാനത്ത് നടക്കുന്ന ചെ ഇൻറർനാഷണൽ ചെസ് ഫെസ്റ്റിവൽ വേദിയിലായിരിന്നു പിണറായുടെ കരുനീക്കങ്ങൾ. കേരള രാഷ്ട്രീയത്തിൽ മറിഞ്ഞും തിരിഞ്ഞും വെട്ടിയ മിന്നൽ പിണറായി ഇന്നിറങ്ങിയത് കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന 64 സമചതുരക്കളങ്ങളിൽ ഒരു കൈനോക്കാൻ. നേരിടുന്നതാക്കട്ടെ ചെ യും ഫിദലും പയറ്റിതെളിഞ്ഞ ക്യൂബൻ മണ്ണിൽ നിന്നെത്തിയ താരത്തോട്.

രാജാവ് ഇങ്ങനെ പോകുമ്പോൾ പടനായകന് നോക്കി നിൽക്കാനാവില്ല. ഇത് കണ്ടിറങ്ങിയ കായിക മന്ത്രി വി അബ്ദുറഹ്മാൻ കാലാളിൽ കാലിടറി വീണു. ക്യൂബൻ കരുനീക്കത്തെ പ്രതിരോധിക്കാനുള്ള കരുത്തൊന്നും നമ്മുടെ കായികമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ചെ യുടെ നാട്ടിൽ നിന്നെത്തിയവർക്ക് മുന്നിൽ ആ ഭാഷ തന്നെ സംസാരിച്ച് കയ്യടി വാങ്ങി തോൽവിയുടെ ക്ഷീണം അങ്ങ് തീർത്തു. മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനത്തിലുണ്ടായ ധാരണ പ്രകാരമാണ് ചെ ഇൻറർനാഷണൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.


Pinarayi Vijayan playing chess with a Cuban player

TAGS :

Next Story