Quantcast

ഫെയ്‌സ് ഓഫ് കേരള ജനാഭിപ്രായത്തിന്റെ പ്രതിഫലനം, മീഡിയവണ്ണിന് നന്ദി-മുഖ്യമന്ത്രി

ജനങ്ങളുടെ തീരുമാനം കൂടുതല്‍ ചുമതലാ ബോധമുള്ളവനാക്കി മാറ്റുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-31 16:43:24.0

Published:

31 Dec 2021 3:47 PM GMT

ഫെയ്‌സ് ഓഫ് കേരള ജനാഭിപ്രായത്തിന്റെ പ്രതിഫലനം, മീഡിയവണ്ണിന് നന്ദി-മുഖ്യമന്ത്രി
X

മീഡിയാ വണ്‍ ഫെയ്‌സ് ഓഫ് കേരളയായി തന്നെ തെരഞ്ഞടുത്തതില്‍ മീഡിയാവണ്ണിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിജയം ജനാഭിപ്രായത്തിന്റെ പ്രതിഫലനമാണ്.

ജനങ്ങള്‍ക്ക് ഞങ്ങളെ ആറിയാം ഞങ്ങളില്‍ വിശ്വാസമുണ്ട് അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യാതൊരു ആശങ്കയുമില്ലാതെ വിജയിക്കുമെന്ന് ഉറപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ് ഈ വിജയമെന്നും മുഖ്യന്ത്രി പറഞ്ഞു.

ജനങ്ങള് വിശ്വാസത്തിലെടുക്കുന്നത് അവരുടെ അനുഭവം മുന്‍ നിര്‍ത്തിയാണ്. പ്രകടന പത്രികയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള് നടപ്പിലാക്കുന്ന ഒരു സര്‍ക്കാറിനെ ജനങ്ങല്‍ കൃത്യമായി വിലയിരുത്തി. ഓരോ പ്രതിസന്ധി ഘട്ടങ്ങള് വന്നപ്പോഴും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു.

കോവിഡ് കാലത്ത് സമ്പന്ന സംസ്ഥാനങ്ങള്‍ പൈസ ഈടാക്കി ചികത്സിച്ചപ്പോള്‍ കേരളാ സര്‍ക്കാര്‍ തികച്ചും സൗജന്യമായി ചികിത്സിച്ചു. ജനങ്ങളുടെ ഈ വിശ്വാസം എന്നെ കൂടുതല്‍ ചുമതല ബോധമുള്ളവനാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story