സോളാർ പീഡനക്കേസിൽ പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം: വി.ഡി സതീശന്‍
''ഒരു തെളിവുമില്ലെന്ന് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടുകൂടിയാണ് ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൻമാരെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ കേസ് സി.ബി.ഐക്ക് വിട്ടത്''
തിരുവനന്തപുരം: സോളാർ പീഡനകേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള രാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടുകൾ ഇനി ഉണ്ടാകരുത്. ഒരു തെളിവുമില്ലെന്ന് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടുകൂടിയാണ് ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൻമാരെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ കേസ് സി.ബി.ഐക്ക് വിട്ടത്.
എന്നാൽ അവസാനം തീയിൽ കാച്ചിയ പൊന്നു പോലെ ഒരു തെളിവുമില്ലാതെ എല്ലാവരും പുറത്തുവന്നു. ഒരു തെളിവുമില്ലാത്ത കേസാണെന്ന് കേന്ദ്ര ഏജൻസിയായ സി.ബി.ഐ തന്നെ അന്വേഷിച്ച് പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയടക്കമുള്ള മുഴുവൻ നേതാക്കൻമാരോടും അവരുടെ കുടുംബത്തോടും പൊതുമാപ്പ് പറയാൻ തയ്യാറാകണം. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്.
എന്താണ് ഇത് വിടാത്തത്.സി.പി.എമ്മിന്റെ ഇരുമ്പറയ്ക്കുള്ളിൽ അമർത്തിവെച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അതിന് മുഖ്യമന്ത്രി മറുപടി പറയണം. പി. ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം വേണോ വേണ്ടയോയെന്ന് പാർട്ടിയല്ല തീരുമാനിക്കേണ്ടതെന്നും വി.ഡി സതിശന്‍ പറഞ്ഞു.
Adjust Story Font
16