Quantcast

വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ?; പിണറായി വിജയന്‍

വർഗീയവാദികളുടെ പിന്തുണ വാങ്ങിയാലും ജയിച്ചാൽ മതിയെന്ന ചിന്തയിലാണ് ചിലർ

MediaOne Logo

Web Desk

  • Updated:

    23 Dec 2024 5:03 PM

Published:

23 Dec 2024 4:36 PM

pinarayi vijayan
X

തിരുവനന്തപുരം: വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയവാദികളുടെ പിന്തുണ വാങ്ങിയാലും ജയിച്ചാൽ മതിയെന്ന് ചിന്തയിലാണ് ചിലർ. എന്നാൽ സിപിഎമ്മിന് ആ നിലപാടില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സമേളനത്തിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രമന്ത്രി അമിത് ഷാ അംബേദ്കറെ പുച്ഛത്തോടെ അവഹേളിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. ചാതുർവർണ്യത്തിന്‍റെ വക്താക്കളാണ് ആർഎസ്എസുകാർ. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വരെ മനുഷ്യരായി അംഗീകരിക്കാൻ പോലും അവർ തയ്യാറാകുന്നില്ല. ഭരണഘടനയെ അംഗീകരിക്കാത്തവരാണ് സംഘപരിവാറുകാർ.

തൃശൂരിലെ കോൺഗ്രസിന്‍റെ വോട്ട് എവിടെപ്പോയി?കോൺഗ്രസ്‌ വോട്ട് ചെന്ന് ചേർന്നത് സുരേഷ് ഗോപിക്കാണ്. എൽഡിഎഫ് 16000 കൂടുതൽ വോട്ട് വർധിപ്പിച്ചു. യുഡിഎഫ് ബിജെപിയെ താലോലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നും പിണറായി പറഞ്ഞു.



TAGS :

Next Story