Quantcast

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ദുബൈയിലേക്ക് തിരിച്ചു

കൊച്ചിയിൽനിന്നുള്ള യാത്രയിൽ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ഒപ്പമുണ്ട്

MediaOne Logo

Web Desk

  • Published:

    6 May 2024 7:05 AM

pinarayi vijayan
X

തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക് തിരിച്ചു. കൊച്ചിയിൽനിന്നുള്ള യാത്രയിൽ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ഒപ്പമുണ്ട്. മകനെ കാണാൻ വേണ്ടിയാണ് മുഖ്യമന്ത്രി ദുബൈയിലേക്ക് പോയത്. ഇന്നലെയാണ് കേന്ദ്രത്തിന്റെ യാത്രാനുമതി കിട്ടിയത്.

മൂന്ന് രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്. ഇന്നുമുതൽ 12ാം തീയതി വരെ ഇന്തോനേഷ്യയിലായിരിക്കും മുഖ്യമന്ത്രിയുണ്ടാകുക.12 മുതൽ 18 വരെ സിംഗപ്പൂരിലും 19 മുതൽ 21 വരെ യു.എ.ഇയിലും മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്.

ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ മടങ്ങിവരവ് എന്നാണെന്നതില്‍ വ്യക്തതയില്ല. 19 ദിവസത്തെ യാത്രക്കുള്ള അനുമതിയാണ് മന്ത്രി റിയാസിന് ലഭിച്ചത്.

TAGS :

Next Story