'കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍' മെയ് ദിനാശംസയുമായി മുഖ്യമന്ത്രി
തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ പലതും കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലാളി വർഗം ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചു
കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മെയ് ദിനാശംസ. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ പലതും കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലാളി വർഗം ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ തൊഴിലാളി ദിനാശംസ. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കണം. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം. പിണറായി വിജയന്‍ ആശംസിച്ചു.
പിണറായി വിജയന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം.
Adjust Story Font
16