ജോ ജോസഫിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ശരിയായ രീതിയിൽ അന്വേഷിക്കും: മുഖ്യമന്ത്രി
യു.ഡി.എഫ് കശ്മലന്മാർ ഇനിയും ഇത്തരം മാർഗങ്ങൾ സ്വീകരിച്ചേക്കും, വാദി പ്രതിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: ജോ ജോസഫിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്താൽ മൂടിവെക്കരുത്. കുറ്റവാളികളെ രക്ഷിക്കുകയും ചെയ്യരുത്. യു.ഡി.എഫ് കശ്മലന്മാർ ഇനിയും ഇത്തരം മാർഗങ്ങൾ സ്വീകരിച്ചേക്കും. വാദി പ്രതിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും പിണറായി വിജയൻ പറഞ്ഞു .
വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് രീതിയല്ല. യു.ഡി.എഫ് ഇത്ര ഹീനമായി അധഃപതിക്കാൻ പാടുണ്ടോ?, മാന്യമായി ജീവിക്കുന്ന ജോ.ജോസഫിന്‍റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇനിയും ഇത്തരം മാര്‍ഗങ്ങള്‍ യു.ഡി.എഫ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16