എട്ടു വയസുകാരിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ തയാറെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ നിലപാട് അറിയിച്ചത്.
ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണക്കിരയാക്കിയ എട്ടു വയസുകാരിക്ക് 50,000 രൂപ നഷ്ട പരിഹാരം നൽകാൻ തയാറെന്ന് പൊലീസ് ഉദ്യോഗസ്ഥ. ഇത് നൽകാൻ പിതാവിന്‍റെ അക്കൗണ്ട് നമ്പർ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥ ഹൈകോടതിയെ അറിയിച്ചു.
ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരവും 25000 കോടതി ചെലവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ നിലപാട് അറിയിച്ചത്.
എന്നാൽ, കോടതി നിർദേശിച്ച നഷ്ട പരിഹാര തുകയിൽ ഇളവ് വരുത്താൻ തയാറല്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. ഇതേ തുടർന്ന് ഹരജി വിശദ വാദത്തിനായി മാറ്റി.
സെപ്തംബർ അവസാന വാരത്തേക്കാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി പരിഗണിക്കാനായി മാറ്റിയത്.
Next Story
Adjust Story Font
16