'ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ' രമ്യ ഹരിദാസിനെതിരെ പി.ജെ ആർമി
രമ്യ ഹരിദാസിനെ പരിഹസിച്ച് പി.ജെ. ആർമി.' ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ' എന്ന തലക്കെട്ടിൽ രമ്യ ഹരിദാസ് കാലിൽ പ്ലാസ്റ്റർ ഇട്ട് വീൽചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി. തനിക്ക് ഇന്ന് സി.പി.എം പ്രാദേശിക നേതാവിൽ നിന്നും വധഭീഷണി ലഭിച്ചതായി ആലത്തൂർ എം.പിയായ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു.
ഹരിത കർമസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തിൽ കയറും മുമ്പ സിപിഎം പ്രവർത്തകർ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി-സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്.
Next Story
Adjust Story Font
16