Quantcast

കാരണോർക്ക് അടുപ്പിലുമാവാം; മാസ്കില്ലാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ അബ്ദുറബ്ബ്

ഡി.​​ജി.​​പി, ഐ.​​ജി, ഡി.​​ഐ.​​ജി, ക​​മീ​​ഷ​​ണ​​ർ, എ​​സ്.​​പി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​നി​​ലി​​രു​​ന്ന് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്

MediaOne Logo

Web Desk

  • Updated:

    2021-06-21 10:13:09.0

Published:

21 Jun 2021 10:02 AM GMT

കാരണോർക്ക് അടുപ്പിലുമാവാം; മാസ്കില്ലാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ അബ്ദുറബ്ബ്
X

സം​​സ്ഥാ​​നം സ​​മ്പൂ​​ർ​​ണ ലോ​​ക്ഡൗ​​ണി​​ലാ​​യി​​രു​​ന്ന ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ഗു​​രു​​വാ​​യൂ​​ർ ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​ൻ ഉദ്‌ഘാടനത്തിൽ ഡി.​​ജി.​​പി അ​​ട​​ക്ക​​മു​​ള്ള പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ വിമർശിച്ച് മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണിതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വി​​വാ​​ഹ​​ത്തി​​ലും സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ളി​​ലും 20 പേ​​രി​​ല​​ധി​​കം പേ​​ർ പ​​ങ്കെ​​ടു​​ക്ക​​രു​​തെ​​ന്ന് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന പൊലീസിന്റെ സ്​​​റ്റേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഒ​​രു മു​​റി​​യി​​ൽ തി​​ങ്ങി​​ക്കൂ​​ടി​​യ​​ത് 30ല​​ധി​​കം പേ​​ർ. ഡി.​​ജി.​​പി, ഐ.​​ജി, ഡി.​​ഐ.​​ജി, ക​​മീ​​ഷ​​ണ​​ർ, എ​​സ്.​​പി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​നി​​ലി​​രു​​ന്ന് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. പ​​ല​​രും മാ​​സ്ക് ഊ​​രി കൈ​​യി​​ൽ വെച്ചിരിക്കുകയായിരുന്നു. ചി​​ല വ​​നി​​ത സി.​​പി.​​ഒ​​മാ​​രു​​ടെ താ​​ടി​​യി​​ലാ​​യി​​രു​​ന്നു മാ​​സ്ക്. സ​​മ്പൂ​​ർ​​ണ ലോ​​ക്ഡൗ​​ൺ ദി​​ന​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ശ്ച​​യി​​ച്ച​​ത്​ സം​​ബ​​ന്ധി​​ച്ചു​​ത​​ന്നെ ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്നി​​രു​​ന്നു.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!

വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്.

ഒരേ രാജ്യം, രണ്ടു നീതി.

കാരണോർക്ക് അടുപ്പിലുമാവാം.

TAGS :

Next Story