Quantcast

ഗോകുലം ഗോപാലൻ പ്രതിയായ ചിട്ടിക്കേസുകൾ പിൻവലിച്ച സംഭവം: സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പി.കെ ഫിറോസ്

'സർക്കാർ ഒളിച്ചുകളിയിൽ സംശയമുണ്ട്'

MediaOne Logo

Web Desk

  • Published:

    2 April 2023 7:51 AM GMT

PK Firos fb post about panakkad thangal
X

കോഴിക്കോട്: ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടി ക്കേസുകൾ പിൻവലിച്ചതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിഷയത്തിലെ സർക്കാർ ഒളിച്ചു കളിയിൽ സംശയമുണ്ട്. സാധാരണക്കാരുടെ തലയിൽ നികുതിഭാരം കെട്ടിവെക്കുന്ന സർക്കാർ സമ്പന്നരിൽ നിന്ന് നികുതി പിരിക്കുന്നതിൽ അമാന്തം കാണിക്കുകയാണെന്നും പി കെ ഫിറോസ് പറഞ്ഞു.

അതേസമയം, ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതായും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയുഷ് മിഷനിൽ 900 പിൻവാതിൽ നിയമനങ്ങൾ നടന്നു. ആരോഗ്യ വകുപ്പിലെ നിയമനങ്ങൾ പാർട്ടി ഓഫീസിൽ വെച്ചാണ് നടത്തുന്നതെന്നും ആരോഗ്യ വകുപ്പിലെ മുഴുവൻ നിയമനങ്ങളിലും സമഗ്രഅന്വേഷണം വേണമെന്നും പി.കെ ഫിറോസ് പറഞ്ഞു.


TAGS :

Next Story