തോൽവി ഉറച്ചാലുള്ള പത്തൊമ്പതാമത്തെ അടവ്. കാമ്പസ് തൊട്ട് പാർലിമെന്ററി ഇലക്ഷനിൽ വരെ പ്ലാൻ ബി ഉണ്ടാവാറുണ്ട്: പി.കെ ഫിറോസ്
'നവീകൃതമായ പൊലീസ് സൈബർ സംവിധാനത്തിന് ഇലക്ഷൻ ദിവസം രാവിലെയാണ് പ്രതിയെ കിട്ടുന്നത്'
തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീലവീഡിയോ അപ്‌ലോഡ് ചെയതയാൾ ലീഗുകാരനെന്ന കണ്ടത്തിയതിനെതിരെ യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ്. തോൽവി ഉറപ്പിച്ചാൽ പിന്നെ സി.പി.എം പുറത്തെടുക്കുന്ന പത്തൊമ്പതാമത്തെ അടവുണ്ട്. കാമ്പസ് തൊട്ട് പാർലിമെന്ററി ഇലക്ഷനിൽ വരെ എല്ലാ തട്ടിലും ഇത്തരം പ്ലാൻ ബി ആണുണ്ടാകാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വിഖ്യാതമായ പൊലീസ് സൈബർ സംവിധാനത്തിന് ഇലക്ഷൻ ദിവസം രാവിലെയാണ് പ്രതിയെ കിട്ടുന്നത്. മദ്യലഹരിയിലായ പ്രതിയിൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല, കുറച്ച് കഴിഞ്ഞേ പറയാനാവൂ എന്ന് പറഞ്ഞ പൊലീസിന് പക്ഷേ 'ലീഗുകാരൻ' ആണെന്ന് കിട്ടിയിട്ടുണ്ട്. ആർക്കും സംശയമില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
കുറിപ്പിന്റെ പൂർണരൂപം
തോൽവി ഉറപ്പിച്ചാൽ പിന്നെ സി.പി.എം പുറത്തെടുക്കുന്ന പത്തൊമ്പതാമത്തെ അടവുണ്ട്. കാമ്പസ് തൊട്ട് പാർലിമെന്ററി ഇലക്ഷനിൽ വരെ എല്ലാ തട്ടിലും ഈ പ്ലാൻ B ആണ് ഉണ്ടാകാറുള്ളത്. അതാണ് തൃക്കാക്കരയിൽ നമ്മൾ കാണുന്നത്. ഇതൊന്നും അവിടുത്തുകാർ വിശ്വസിക്കില്ല. ഇത്രത്തോളം നവീകൃതമായ പോലീസ് സൈബർ സംവിധാനത്തിന് ഇലക്ഷൻ ദിവസം രാവിലെയാണ് പ്രതിയെ കിട്ടുന്നത്.
എന്നിട്ട് മുസ്ലിം ലീഗുമായി ഒരു ബന്ധവുമില്ലാത്ത ആളെ ലീഗ് നേതാവാക്കിക്കളഞ്ഞു ഡി.വൈ.എഫ്.ഐ നേതാവായ എ.എ റഹീം. മദ്യലഹരിയിലായ പ്രതിയിൽ നിന്ന് വിവരങ്ങൾ ഒന്നും കിട്ടിയില്ല, കുറച്ച് കഴിഞ്ഞേ പറയാനാവൂ എന്ന് പറഞ്ഞ പോലീസിന് പക്ഷേ 'ലീഗുകാരൻ' ആണെന്ന് കിട്ടിയിട്ടുണ്ട്..
ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ..
Adjust Story Font
16