സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം: പി.കെ ഫിറോസ് അറസ്റ്റിൽ
പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ ഈ കേസിൽ റിമാൻഡിലാണ്.
Also Read:'പൊലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് ചെയ്തത്'; യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്ന് പി.കെ ഫിറോസ്
Also Read:സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് സേവ് കേരള മാർച്ച്; കാൽലക്ഷം പേർ പങ്കെടുക്കും
Also Read:സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് സേവ് കേരള മാർച്ച്; കാൽലക്ഷം പേർ പങ്കെടുക്കും
Adjust Story Font
16