Quantcast

'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായത്'; പി.കെ ഫിറോസ്

'ആവശ്യപ്പെട്ടാൽ അടുത്ത നിമിഷം മുതൽ ഭക്ഷണം കൊടുക്കാൻ തയ്യാർ'

MediaOne Logo

Web Desk

  • Published:

    5 Aug 2024 8:34 AM GMT

White Guards’ mess,Wayanad,PK Firos,വൈറ്റ് ഗാര്‍ഡ് ഊട്ടുപുര,വയനാട്,പി.കെ ഫിറോസ്,ഊട്ടുപുരപൂട്ടിച്ച സംഭവം
X

മേപ്പാടി: ദുരന്തമുഖത്ത് രാഷ്ട്രീയമില്ലെന്നും ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി കെ.രാജന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ഫിറോസ് മീഡിയവണിനോട് പറഞ്ഞു. സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഊട്ടുപുര യുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

'മന്ത്രിയുടെ വാക്കുകളെ മാനിക്കുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ദുരന്തമുഖത്ത് പ്രതിപക്ഷം,ഭരണപക്ഷം എന്നൊന്നും ഇല്ല.എല്ലാവരും കൂട്ടായി പ്രവർത്തിക്കേണ്ട ഒന്നാണ്. അവിചാരിതമായി ഊട്ടുപുര നിർത്തിയതിലുള്ള പ്രതിഷേധവും വേദനയുമാണ് രേഖപ്പെടുത്തിയത്. ദിവസങ്ങളായി അവിടെ പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന രീതിയുണ്ടായപ്പോൾ വേദനയുണ്ടായി'... ഫിറോസ് പറഞ്ഞു.

ദുരിതബാധിത മേഖലയിലെ ഊട്ടുപുരകളിലെ പ്രവര്‍ത്തനം നിർത്താൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ മഹത്തരമായ പ്രവർത്തനമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തുന്ന മേഖലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് നിയന്ത്രണം, അവിടെ സർക്കാർ സംവിധാനം വഴി തന്നെ ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. മറ്റിടങ്ങളിൽ ഭക്ഷണം നൽകുന്നത് തടയാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറ്റ് ഗാർഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാൻ ഞങ്ങൾ നിശ്ചയിച്ചിട്ടില്ല. ഒരു തർക്കത്തിനും ഇപ്പോൾ ഇടയില്ല. നമ്മൾ ഒറ്റമനസായി നിൽക്കേണ്ട സമയമാണ്. ഇപ്പോൾ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.


TAGS :

Next Story