Quantcast

വർഗീയത പറയാനുള്ള സംഘ്പരിവാറിന്റെ സ്റ്റാർട്ടിങ് ട്രബിൾ പരിഹരിക്കുന്നത് സിപിഎം- പി.കെ ഫിറോസ്

മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷൻ ഓറിയന്റേഷൻ പ്രോഗ്രാമിന് തീവ്രവാദ മുഖം നൽകാൻ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സംഘ് പരിവാറിന് വഴിമരുന്നിട്ട് നൽകിയത് സിപിഎമ്മാണ്.

MediaOne Logo

Web Desk

  • Published:

    26 Nov 2021 2:59 PM GMT

വർഗീയത പറയാനുള്ള സംഘ്പരിവാറിന്റെ സ്റ്റാർട്ടിങ് ട്രബിൾ പരിഹരിക്കുന്നത് സിപിഎം-  പി.കെ ഫിറോസ്
X

ശരിയാ... സിപിഎം ഉള്ളിടത്ത് ബിജെപി വളരില്ല; പരിഹാസവുമായി പി.കെ ഫിറോസ്

വർഗീയത പറഞ്ഞു തുടങ്ങാനുള്ള സംഘ് പരിവാറിന്റെ സ്റ്റാർട്ടിങ് ട്രബിളിന് പലപ്പോഴും പരിഹാരം കണ്ടെത്തുന്നത് സിപിഎമ്മാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കേരളത്തിൽ നിന്ന് സെൻട്രൽ യൂണിവേഴ്‌സിറ്റികളിലേക്ക് മുസ്‌ലിം വിദ്യാർഥികളെ എത്തിക്കാൻ മുസ്‌ലിം പദ്ധതിയെന്ന ബിജെപി പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ ഫിറോസിന്റെ പ്രതികരണം.

ഇത്തരത്തിലുള്ള ആദ്യ പ്രസ്താവന നടത്തിയത് സിപിഎം നേതാവ് എളമരം കരീമാണെന്നും പ്രൊഫഷണൽ കോളേജിലെ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കുറിപ്പിറക്കിയതും സിപിഎമ്മാണെന്ന് അദ്ദേഹം ആരോപിച്ചു.

' മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴിൽ സെൻട്രൽ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷൻ ഓറിയന്റേഷൻ പ്രോഗ്രാമിന് തീവ്രവാദ മുഖം നൽകാൻ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സംഘ് പരിവാറിന് വഴിമരുന്നിട്ട് നൽകിയത് സിപിഎമ്മാണ്.'- ഫിറോസ് പറഞ്ഞു.

'' സിപിഎം മുമ്പ് നടത്തിയ ക്യാമ്പയിൻ വളരെ ശരിയായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമാവുന്നു. അവരുള്ളിടത്ത് ബിജെപി വളരില്ല.'' പി.കെ ഫിറോസ് പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വർഗ്ഗീയത പറഞ്ഞു തുടങ്ങാനുള്ള സംഘ് പരിവാറിന്റെ സ്റ്റാർട്ടിങ് ട്രബിളിന് പലപ്പോഴും പരിഹാരം നൽകുന്നത് സിപിഎമ്മാണ്.

കേരളത്തിൽ നിന്ന് സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന് മുമ്പ് ആരോപണമുന്നയിച്ചത് സിപിഎം നേതാവ് എളമരം കരീമാണ്. പ്രൊഫഷണൽ കോളേജിലെ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കുറിപ്പിറക്കിയതും സിപിഎമ്മാണ്.

മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷൻ ഓറിയന്റേഷൻ പ്രോഗ്രാമിന് തീവ്രവാദ മുഖം നൽകാൻ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സംഘ് പരിവാറിന് വഴിമരുന്നിട്ട് നൽകിയത് സിപിഎമ്മാണ്.

ആരോപണങ്ങൾക്ക് തുടക്കം നൽകുകയോ, സംഘ് പരിവാറുയർത്തിയ വാദങ്ങൾക്ക് തുടർച്ച നൽകുകയോ ചെയ്യുന്ന പണിയാണ് സിപിഎമ്മിന്.

സിപിഎം മുൻപ് നടത്തിയ ക്യാംപെയ്ൻ വളരെ ശരിയായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമാവുന്നു. അവരുള്ളിടത്ത് ബിജെപി വളരില്ല.!!



TAGS :

Next Story