Quantcast

‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

‘ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു’

MediaOne Logo

Web Desk

  • Updated:

    2024-12-22 06:10:34.0

Published:

22 Dec 2024 5:05 AM GMT

‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്​: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവ​െൻറ പ്രസ്​താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. സിപിഎം ഭൂരിപക്ഷ വർഗീയത ഇളിക്കിവിടുകയാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

വിജയരാഘവ​േൻറത്​ ക്രൂരമായ പരാമർശമാണ്​. ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ്​ ഇത്രയും വർഗീയത പറയുന്നത്​. പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ്​ ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവ​േൻറതെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ്​ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞത്​. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story