'ആ വിപ്ലവ സൂര്യൻ അസ്തമിച്ചിരിക്കുന്നു..' ഗൗരി അമ്മയെ അനുസ്മരിച്ച് കുഞ്ഞാലിക്കുട്ടി
'കേരള ചരിത്രത്തെ തന്റെ വഴികളിലൂടെ മാറ്റി എഴുതിയ ശക്തയായ സ്ത്രീ'
ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ഗൗരിയമ്മയെന്ന വിപ്ലവ സൂര്യൻ അസ്തമിച്ചിരിക്കുന്നു. കേരള ചരിത്രത്തെ തന്റെ വഴികളിലൂടെ മാറ്റി എഴുതിയ ശക്തയായ സ്ത്രീയായിരുന്നു അവർ. ചരിത്രത്തിന്റെ കൂടെ നടക്കുകയായിരുന്നില്ല അവർ മറിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യ കണ്ട അതിശക്തയായ ഭരണാധികാരികളിലൊരാളായിരുന്നു ഗൗരി അമ്മയെന്നും നിലപാടുകളായിരുന്നു അവരുടെ കരുത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ നിലപാടുകളിൽ നിന്നും ബോധ്യങ്ങളിൽ നിന്നും അണുകിട മാറാൻ ഗൗരി അമ്മ തയ്യാറായിട്ടില്ല. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ ഒട്ടേറെ വിഷയങ്ങളിൽ ഗൗരിയമ്മയുടെ കാർക്കശ്യ നിലപാട് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. അന്ന് ഗൗരിയമ്മയോട് പലവിഷയത്തിലും അനുനയത്തിന്റെ ദൂതുമായി പോകാൻ ചുമതലപ്പെടുത്തിയത് തന്നെയായിരുന്നു എന്ന കാര്യവും കുഞ്ഞാലിക്കുട്ടി സ്മരിക്കുന്നു.
ഗൗരി അമ്മയുടെ വിയോഗം ഒരു മഹാ വിടവായി വരുംകാലത്ത് അനുഭവപ്പെടും. കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത പോരാട്ട നായികയുടെ വിടവാങ്ങൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. ഉന്നതമായ നമ്മുടെ ജനാധിപത്യ സമൂഹത്തിന് ഗൗരിയമ്മയുടെ വിയോഗം കനത്ത നഷ്ടമാണ്. അദ്ദേഹം കുറിച്ചു
കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിൻറെ പൂർണരൂപം
കെ.ആർ.ഗൗരിയമ്മയെന്ന വിപ്ലവ സൂര്യൻ അസ്തമിച്ചിരിക്കുന്നു.
കേരള ചരിത്രത്തെ തന്റെ വഴികളിലൂടെ മാറ്റി എഴുതിയ ശക്തയായ സ്ത്രീയായിരുന്നു അവർ. ചരിത്രത്തിന്റെ കൂടെ നടക്കുകയായിരുന്നില്ല അവർ മറിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കാർഷിക നിയമം പോലുള്ള വിപ്ലവകരമായ നിയമങ്ങൾ അവർ നിർമിച്ചു. ഇന്ത്യ കണ്ട അതിശക്തയായ ഭരണാധികാരികളിലൊരാളായിരുന്നു അവർ.
നിലപാടുകളായിരുന്നു ഗൗരിയമ്മയുടെ കരുത്ത്.തന്റെ നിലപാടുകളിൽനിന്നും ബോധ്യങ്ങളിൽനിന്നും അണുകിട മാറാൻ അവർ തയ്യാറായില്ല. ശ്രീ .ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ ഒട്ടേറെ വിഷയങ്ങളിൽ അവരുടെ കാർക്കശ്യ നിലപാട് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. അവരോട് പലവിഷയത്തിലും അനുനയത്തിന്റെ ദൂതുമായി പോകാൻ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ആ സമയത്തെല്ലാം അവരുടെ നിലപാടിന്റെ തെളിച്ചം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
നിയമ സഭയിൽ അവരോടൊപ്പം ഇരിക്കാൻ അവസരമുണ്ടായപ്പോഴെല്ലാം അവരുടെ തൊഴിലാളികളോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ വിഷയം വരുമ്പോൾ അവർ വേറൊരു ആളായി മാറും.
ഗൗരിയമ്മയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ഏറ്റവും നല്ല വ്യക്തി ബന്ധം എല്ലാ കാലത്തും കാത്തുസൂക്ഷിച്ചിരുന്നു. അവരുടെ വിയോഗം ഒരു മഹാ വിടവായി വരുംകാലം അനുഭവപ്പെടും. കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത പോരാട്ട നായികയുടെ വിടവാങ്ങൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. ഉന്നതമായ നമ്മുടെ ജനാധിപത്യ സമൂഹത്തിന് ഗൗരിയമ്മയുടെ വിയോഗം കനത്ത നഷ്ടമാണ്.
കേരള രാഷ്ട്രീയത്തിന്റെ സ്വന്തം അമ്മക്ക് പ്രണാമം അർപ്പിക്കുന്നു.
കെ.ആർ.ഗൗരിയമ്മയെന്ന വിപ്ലവ സൂര്യൻ അസ്തമിച്ചിരിക്കുന്നു.
കേരള ചരിത്രത്തെ തന്റെ വഴികളിലൂടെ മാറ്റി എഴുതിയ ശക്തയായ...
Posted by PK Kunhalikutty on Monday, May 10, 2021
Adjust Story Font
16