'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനു സത്യവുമായി ഒരു നൂൽബന്ധവുമില്ല'; ലീഗ്-സമസ്ത തർക്കത്തിൽ പി.കെ നവാസ്
മുസ്‌ലിം ലീഗ്-സമസ്ത തർക്കത്തിൽ കോൺഗ്രസിന്റെ ഇടപെടൽ തേടിയതിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്
കോഴിക്കോട്: ലീഗ്-സമസ്ത തർക്കത്തിലെ വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. പതിറ്റാണ്ടുകളായി നമ്മൾ അനുഭവിക്കുന്നതാണു സത്യവും യാഥാർത്ഥ്യവുമെന്ന് നവാസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സത്യവുമായി ഒരു നൂൽബന്ധവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയാണ് പി.കെ നവാസിന്റെ പ്രതികരണം. 'സമസ്തയുടെ നാലംഗ സമിതിക്ക് സമയം നൽകിയില്ല, സാദിഖലി തങ്ങൾ വിദേശത്തേക്ക്'-കേരളത്തിലെ പ്രമുഖ ചാനലിന്റെ ഇന്നത്തെ വാർത്തയാണ്. അതേസമയം ഇന്നു പുലർച്ചെ സാദാത്ത് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ നേതാക്കൾ. അതായത് നമ്മൾ കേൾക്കുന്ന വാർത്തകളും വാട്‌സ്ആപ്പിലൂടെ വരുന്ന എഴുത്തുകളും മുഖമുള്ളതും മുഖമില്ലാത്തതുമായ എഫ്.ബി മുതലാളിമാർ പറയുന്നതും സത്യവുമായി ഒരു നൂൽബന്ധം പോലുമില്ലാത്തതാണ്. പതിറ്റാണ്ടുകളായി നമ്മളനുഭവിക്കുന്നതാണ് സത്യം, അതാണ് യാഥാർത്ഥ്യവുമെന്ന് നവാസ് കൂട്ടിച്ചേർത്തു.
അതിനിടെ, പുതിയ തർക്കത്തിൽ കോൺഗ്രസിന്റെ ഇടപെടൽ തേടിയതിൽ ലീഗിന് അതൃപ്തി. ലീഗ്-സമസ്ത തർക്കത്തിൽ മറ്റൊരു മധ്യസ്ഥന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ലീഗ് നിലപാട്. കോൺഗ്രസിന്റെ ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണെന്നുള്ള വാദവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് പി.എം.എ സലാമിന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുണ്ടാകുന്നത്. സലാമിനെതിരെ സമസ്ത പോഷക സംഘടനാ നേതാക്കൾ കത്തയച്ചെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇത്തരമൊരു കത്ത് തനിക്കു കിട്ടിയിട്ടില്ലെന്നാണ് സാദിഖലി തങ്ങൾ പ്രതികരിച്ചത്.
Summary: MSF Kerala state president PK Navas on Muslim League-Samastha split
Adjust Story Font
16