ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ല - പി.കെ നവാസ്
നവാസിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾ ഷഹബാസിന്റെ വീട് സന്ദർശിച്ചു.

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഇപ്പോൾ പ്രതികളായ വിദ്യാർഥികൾ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസിലെ വിദ്യാർഥിയെ ക്രൂരമായി മർദിച്ചിരുന്നു. കുടുംബത്തിലെ പൊലീസ് ബന്ധവും ഒരാളുടെ അമ്മ അധ്യാപികയാണെന്ന സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് ഒതുക്കി തീർക്കുകയായിരുന്നു എന്നും നവാസ് ആരോപിച്ചു. നവാസിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾ ഷഹബാസിന്റെ വീട് സന്ദർശിച്ചു.
നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'നാളെ അവർ എക്സാം എഴുതില്ല' ഇത് ഇന്ന് ഷഹബാസിന്റെ ഉപ്പാക്ക് msf കൊടുത്ത വാക്കാണ്. അവർ നാളെ താമരശ്ശേരിയിൽ പരീക്ഷ എഴുതുകയാണെങ്കിൽ ഇതെന്ത് നീതിയാണ്, എനിക്ക് എന്റെ മകൻ.... പറഞ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് വാക്കുകൾ കിട്ടിയില്ല.
കഴിഞ്ഞ വർഷം ഇതേ പ്രതികളായ വിദ്യാർത്ഥികൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതിന്റെ പേരിലും പ്രതിയായവരാണ്. കുടുംബത്തിലെ പോലീസ് ബന്ധവും ഒരാളുടെ അമ്മ അദ്ധ്യാപികയും ഒക്കെ ആയപ്പോ സെറ്റിമെന്റിൽ കേസ് ഒതുക്കി തീർത്തു. ഇന്ന് അവരാൽ ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അന്ന് കൃത്യമായി നിയമപരമായി കാര്യങ്ങൾ നടന്നിരുന്നെകിൽ ഒരു ജീവൻ മാത്രമല്ല ഒരു നാടിന് കണ്ണീര് ഒഴുക്കേണ്ടി വരുമായിരുന്നില്ല.
Adjust Story Font
16