സാമ്പത്തിക തിരിമറി; പി.കെ ശശി സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്തേക്ക്
വിഭാഗീയതയ്ക്കു നേതൃത്യം നൽകിയതിന് പി.കെ ശശി, വി.കെ ചന്ദ്രൻ, സി.കെ ചാമ്മുണി എന്നിവരെ നേരത്തെ തരംതാഴ്ത്തിയിരുന്നു
പാലക്കാട്: തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ ശശി ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്തേക്ക്. സാമ്പത്തിക തിരിമറിയുടെ പേരിൽ കൂടി നടപടി വന്നാൽ ജില്ലാ കമ്മിറ്റിയിൽനിന്ന് പുറത്തുപോകുകയല്ലാതെ വഴിയില്ലെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സി.കെ ചാമ്മുണി രണ്ടാമത്തെ നടപടിയോടെ ഏരിയാ കമ്മിറ്റിയിലെത്തിയിട്ടുണ്ട്.
വിഭാഗീയതയ്ക്കു നേതൃത്യം നൽകിയതിനാലാണ് പി.കെ ശശി, വി.കെ ചന്ദ്രൻ, സി.കെ ചാമ്മുണി എന്നിവരെ തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശി ജില്ലാ കമ്മിറ്റിയിലെത്തി. പി.കെ ശശി മണ്ണാർക്കാട് കേന്ദ്രീകരിച്ച് സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തിരിമറി സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ പി. മമ്മികുട്ടി എം.എല്‍.എ, വി. ചെന്താമരാക്ഷൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒരുമാസത്തിനകം ഈ റിപ്പോർട്ട്കൂടി ജില്ലാ കമ്മിറ്റിക്ക് കൈമാറും. ഇതിൽകൂടി തരംതാഴ്ത്തൽ നടപടിയുണ്ടായാൽ ശശി ജില്ലാ കമ്മിറ്റിയിൽനിന്നുകൂടി പുറത്താകും. നടപടി നേരിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചാമ്മുണി നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി എടുത്തതിലെ സാമ്പത്തിക തിരിമറി വിവാദത്തിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. രണ്ടാമത്തെ നടപടി വന്നതോടെ ജില്ലാ കമ്മിറ്റിയിൽനിന്നും പുറത്തായി. ഇനി വടക്കഞ്ചേരി ഏരിയാ കമ്മിറ്റി അംഗമായിരിക്കും സി.കെ ചാമ്മുണി.
വീണ്ടും തരംതാഴ്ത്തൽ നടപടി നേരിടേണ്ടി വന്നാൽ ശശി ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി അംഗം മാത്രമാകും. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡനപരാതിയിൽ ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് തരംതാഴ്ത്തിയിരുന്നു. മാസങ്ങൾക്കുശേഷം തിരിച്ചെടുക്കുകയുo ചെയ്തു.
Summary: CPM Palakkad district secretary PK Sasi may get out of the district committee on the issue of financial irregularities
Adjust Story Font
16