Quantcast

പി.കെ. ശശിയുടെ കെ.ടി.ഡി.സി ചെയർമാൻ പദവി പുനപരിശോധിക്കണം: വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്

പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പി.കെ ശശിക്ക് സീറ്റ് നല്‍കിയിരുന്നില്ല.

MediaOne Logo

ijas

  • Updated:

    2021-09-01 15:42:31.0

Published:

1 Sep 2021 3:36 PM GMT

പി.കെ. ശശിയുടെ കെ.ടി.ഡി.സി ചെയർമാൻ പദവി പുനപരിശോധിക്കണം: വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്
X

ഷൊര്‍ണ്ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്ക് നൽകിയ കെ.ടി.ഡി.സി ചെയർമാൻ പദവി സർക്കാർ പുന:പരിശോധിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പാർട്ടിയുടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരിൽ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷന്‍റെ നിർദേശ പ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാളെ സർക്കാറിന്‍റെ ഉന്നത തസ്തികയിൽ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്.

സ്ത്രീ പീഡകരുടെയും സ്ത്രീകൾക്ക് നേരെ അതികമം നടത്തുന്നവരുടെയും കൂടെയാണ് സർക്കാർ എന്ന സന്ദേശമാണ് നിയമനത്തിലൂടെ സർക്കാർ നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയില്‍ സി.പി.എം നേരത്തെ പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല.

TAGS :

Next Story