സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര്‍ അന്തരിച്ചു
നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്
സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസലാം മുസ്ലിയാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.മൃതദേഹം ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ എട്ട് വരെ പാപ്പിനിശേരി ജാമിഅ സഅദിയാ അറബിക് കോളേജിൽ പൊതു ദർശനത്തിന് വെക്കും. പാപ്പിനിശേരി ബിലാൽ മസ്ജിദിലാണ് ഖബറടക്കം.
നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വച്ചായിരുന്നു പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു.
മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍ നിന്ന് എലിമെന്ററി പാസായ ശേഷം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രിന്‍സിപ്പലായിരിക്കെ പതിനെഞ്ചാം വയസില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നു.
1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്ദുസലാം മുസ്ലിയാര്‍ മെയ് 18നു സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
Adjust Story Font
16